Posts

Showing posts from 2017

നാലുകെട്ട് - എം. ടി. വാസുദേവന്‍നായര്‍

ജീവിത യാഥാര്‍ത്ഥ്യത്തില്‍ അകപ്പെട്ട് സ്വന്തം മാര്‍ഗ്ഗം സ്വയം കണ്ടെത്തിയ യുവാവിന്‍റെ കഥ. അപ്പുണ്ണി എന്ന ബാലനിലൂടെ കഥ ആരംഭിക്കുന്നു. അപ്പുണ്ണി യുവത്വത്തിന്‍റെ കൊടുമുടിയില്‍ എല്ലാം നേടിയെടുത്ത് ജീവിതവിജയം നേടിയതോടെ നോവല്‍ അവസാനിക്കുന്നു. നാലുകെട്ടിന്‍റെ മഹത്വത്തില്‍ ജനിച്ചുവളര്‍ന്ന അവന്‍റെ അമ്മ പാവപ്പെട്ട ഒരാള്‍ക്കൊപ്പം ജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്‍റെ മരണശേഷം ജീവിതം വഴിമുട്ടുകയും വീട്ടുവേല ചെയ്ത് മകനെ വളര്‍ത്തുകയും ചെയ്യുന്നു. ശങ്കരന്‍ നായര്‍ അവരുടെ ജീവിതത്തിലേക്ക് എത്തുന്നതോടെ മകന്‍ അമ്മയെ ഉപേക്ഷിക്കുന്നു. തുടര്‍ന്ന് അവര്‍ സ്വന്തം ജീവിതം പടുത്തുയര്‍ത്തുന്നു. അതില്‍ അവന്‍ വിജയം കണ്ടെത്തതുന്നതിലൂടെ നോവല്‍ അവസാനിക്കുന്നു.

എന്‍മകജെ - അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്ടുള്ള ദുരിതഭൂമിയായ എന്‍മകജെ യുടെ അവസ്ഥയെ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ നോവല്‍. മനുഷ്യന്‍റെ  സ്വാര്‍ത്ഥ മനോഭാവത്തില്‍നിന്ന് രക്ഷപെട്ട് നീലകണ്ഠനും ദേവയാനിയും തങ്ങളുടേതായ ഒറ്റപ്പെട്ട ജീവിതം നയിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ എന്‍ മകജെ യുടെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഏന്മകജെ എന്ന പ്രദേശത്തു എൻഡോസൾഫാൻ എന്ന കൊടും വിഷം നൽകിയ അനുഭവം, യാഥാര്‍ത്ഥ്യമായി നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊടും വിപത്തിന്‍റെ നേര്‍കാഴ്ചയാണ് ഈ നോവൽ.  ലോകത്തിൽ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യഅവകാശമുള്ളവയാണ്. അധികാരത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുന്നവര്‍ സ്വാര്‍ത്ഥരായി മാറുന്നതില്‍നിന്നുമാണ് ഇത്തരം ദുരിതങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നത്.

ഉമ്മാച്ചു - ഉറൂബ്

ത്രികോണ പ്രണയത്തിന്‍റെ അത്ഭുത കഥകളെ വിവരിച്ച് വായനക്കാരില്‍ ആകാംക്ഷ സൃഷ്ടിക്കുന്ന മഹത്തരമായ നോവലാണ് ഉമ്മാച്ചു. മായനെ മനസ്സുനിറയെ സ്നേഹിക്കുകയും ബീരാന്‍റെ ഭാര്യയാകേണ്ടിവരുകയും ചെയ്യുന്ന ഉമ്മാച്ചുവിന്‍റെ മാനസ്സിക സംഘര്‍ഷങ്ങള്‍ നോവലില്‍ വ്യക്തമായി അടയാളപ്പെടുത്തുന്നു.ബീരാന്‍റെ മകനെ പ്രസവിക്കുകയും ശേഷം മായന്‍ ബീരാനെ വധിച്ച് ഉമ്മാച്ചുവിനെ സ്വന്തമാക്കുകയും ചെയ്യുന്നതോടെ നോവല്‍ സംഘര്‍ഷഭരിതമാകുന്നു. തുടര്‍ന്ന് മായന്‍റെ രണ്ട് മക്കളെ പ്രസവിക്കുകയും അബ്ദുവെന്ന ബീരാന്‍റെ മകനെ അവര്‍ക്കൊപ്പം വളര്‍ത്തുകയും ചെയ്യുന്നു. തന്‍റെ പിതാവിന്‍റെ ഘാതകനാണ് മായന്‍ എന്ന തിരിച്ചറിവുള്ള അബ്ദു അയാളെ എക്കാലവും നിഷേധിക്കുന്നു. ഒടുവില്‍ മായന്‍ മരണമടയുന്നു. അബ്ദുവും സഹോദരങ്ങളും പിരിയുന്നു. അബ്ദു തന്‍റെ ബാല്യകാല സഖിയെ വിവാഹം ചെയ്യുന്നു. തുടര്‍ന്ന് നോവല്‍ അന്ത്യത്തിലേക്ക് എത്തുന്നു.

ഒതപ്പ് - സാറാ ജോസഫ്

സ്ത്രീ മനസ്സില്‍ തളം കെട്ടി കിടക്കുന്ന ആകുലതകളെ പുറത്തേക്ക് വലിച്ചെറിയുകയാണ് സാറാ ജോസഫ്. സ്ത്രീ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നുള്ള സമൂഹത്തിന്‍റെ ചിന്തകളെ മാറ്റി നിര്‍ത്തി സ്ത്രീയ്ക്ക് സ്വന്തമായൊരു ത്വത്വബോധം സൃഷ്ടിക്കാന്‍ സാറാജോസഫിന് സാധിച്ചു.  മാര്‍ഗ്ഗലീത്ത എന്ന കന്യാസ്ത്രിയ്ക്ക് ആ ജീവിതം തനിക്ക് ചേര്‍ന്നതല്ലെന്നും ആ തിരുവസ്ത്രത്തിനുള്ളില്‍നിന്നു ചെയ്യാന്‍ സാധിക്കുന്നതിന്‍റെ പരിമിതികള്‍ മനസ്സിലാക്കുകയും, തന്‍റെ ദൃഢനിസ്ചയത്താല്‍ ആ വസ്ത്രം ഉപേക്ഷിക്കുവാന്‍ ധൈര്യം കാട്ടുകയും ചെയ്യുന്നു. തനിക്ക് ഈ സമൂഹത്തിനുവേണ്ടി ചെയ്യാന്‍ ഒരുപാടുണ്ട്. അതിന് എവിടെയങ്കിലും ഒതുങ്ങിക്കൂടിയ ഒരു സ്ത്രീയ്ക്ക് സാധ്യമല്ല എന്നുള്ളതുകൊണ്ടും അവള്‍ അവളുടെ ഉള്ളിലെ അവളെ കണ്ടെത്തുകയും വികാരിയച്ചനായ റോയ് ഫ്രാന്‍സിസ് കരീക്കനോടുള്ള പ്രത്യേകമായ അടുപ്പത്തെ അഥവാ പ്രണയമെന്ന് വിളിക്കാവുന്ന അനുഭൂതിയെ തുറന്ന് പറയുകയും ചെയ്യുന്നു.  എന്നാല്‍ കരീക്കന്‍ അശക്തനായിരുന്നു. അയാള്‍ സമൂഹത്തെ ഒരുപാട് ഭയന്നു. തനിക്ക് മാര്‍ഗ്ഗലീത്തയോടുള്ളത് പ്രണയമാണ് എന്ന് മനസ്സിനെ അംഗീകരിക്കാന്‍ മടിച്ചു. എല്ലാ ചങ്ങലക്കെട്ടുകളെയും പൊട...

അബീശഗിന്‍ - ബെന്യാമിന്‍

'അബീശഗിന്‍' എന്ന പ്രണയത്തെ പകര്‍ന്നുനല്‍കുന്ന ബെന്യാമിന്‍റെ മനോഹരമായ നോവല്‍. പ്രണയം എന്ന വികാരത്തെ അനുഭവിക്കുന്നത് മാനസ്സികമായാണ് ശരീരത്തിനപ്പുറം ഹൃദയങ്ങളെ പരസ്പരം തൊട്ടുണര്‍ത്തുന്ന തീവ്ര വികാരം. അബീശഗിന്‍ എന്ന പെണ്‍കുട്ടിയോട് ശലോമോന് തോന്നിയ അനുരാഗം അയാളുടെ മരണക്കിടക്കയില്‍പോലും ശക്തമായി നിലകൊള്ളുന്നു. മരണത്തിനുപോലും അകറ്റാന്‍ സാധ്യമല്ലാത്ത സുന്ദരവികാരം അത് ഒന്നുമാത്രം. എക്കാലവും നിലകൊള്ളുന്ന 'പ്രണയം' മാത്രം. "മലയാളിയുടെ മനസ്സില്‍ പ്രണയം പൂത്തുലയുന്ന കാലംവരെ നിലനില്‍ക്കുന്ന രചനയാണ് അബീശഗിന്‍. കഥാലോകത്ത് ടി പത്മനാഭന്‍റെ 'ഗൌരി'യാണ് മലയാളിയെ അതിശയിപ്പിച്ച പ്രണയ വിസ്മയം. നോവല്‍ സാഹിത്യത്തില്‍ ബെന്യാമിനാണ് ആ ദൌത്യം ഏറ്റെടുത്തത്." ബെന്യാമിന്‍, ചരിത്രത്തിന്‍റെ വിസ്മൃതിയില്‍നിന്ന് ചാരം തട്ടിമാറ്റി അഭീശഗിനെ ഓര്‍ത്തതിന് ഒരായിരം നന്ദി. പ്രതാപന്‍.....