ഒതപ്പ് - സാറാ ജോസഫ്


സ്ത്രീ മനസ്സില്‍ തളം കെട്ടി കിടക്കുന്ന ആകുലതകളെ പുറത്തേക്ക് വലിച്ചെറിയുകയാണ് സാറാ ജോസഫ്. സ്ത്രീ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നുള്ള സമൂഹത്തിന്‍റെ ചിന്തകളെ മാറ്റി നിര്‍ത്തി സ്ത്രീയ്ക്ക് സ്വന്തമായൊരു ത്വത്വബോധം സൃഷ്ടിക്കാന്‍ സാറാജോസഫിന് സാധിച്ചു. 
മാര്‍ഗ്ഗലീത്ത എന്ന കന്യാസ്ത്രിയ്ക്ക് ആ ജീവിതം തനിക്ക് ചേര്‍ന്നതല്ലെന്നും ആ തിരുവസ്ത്രത്തിനുള്ളില്‍നിന്നു ചെയ്യാന്‍ സാധിക്കുന്നതിന്‍റെ പരിമിതികള്‍ മനസ്സിലാക്കുകയും, തന്‍റെ ദൃഢനിസ്ചയത്താല്‍ ആ വസ്ത്രം ഉപേക്ഷിക്കുവാന്‍ ധൈര്യം കാട്ടുകയും ചെയ്യുന്നു. തനിക്ക് ഈ സമൂഹത്തിനുവേണ്ടി ചെയ്യാന്‍ ഒരുപാടുണ്ട്. അതിന് എവിടെയങ്കിലും ഒതുങ്ങിക്കൂടിയ ഒരു സ്ത്രീയ്ക്ക് സാധ്യമല്ല എന്നുള്ളതുകൊണ്ടും അവള്‍ അവളുടെ ഉള്ളിലെ അവളെ കണ്ടെത്തുകയും വികാരിയച്ചനായ റോയ് ഫ്രാന്‍സിസ് കരീക്കനോടുള്ള പ്രത്യേകമായ അടുപ്പത്തെ അഥവാ പ്രണയമെന്ന് വിളിക്കാവുന്ന അനുഭൂതിയെ തുറന്ന് പറയുകയും ചെയ്യുന്നു. 
എന്നാല്‍ കരീക്കന്‍ അശക്തനായിരുന്നു. അയാള്‍ സമൂഹത്തെ ഒരുപാട് ഭയന്നു. തനിക്ക് മാര്‍ഗ്ഗലീത്തയോടുള്ളത് പ്രണയമാണ് എന്ന് മനസ്സിനെ അംഗീകരിക്കാന്‍ മടിച്ചു. എല്ലാ ചങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് സധൈര്യം മുന്നോട്ട് ജീവിക്കാന്‍ ഇരുവരും ആഗ്രഹിച്ചെങ്കിലും ആ ജീവിതത്തിലും അവര്‍ക്ക് തൃപ്തരാകാന്‍ സാധിച്ചില്ല. ഒടുവില്‍ അവര്‍ രണ്ട് വഴിയിലേക്ക്അകന്ന് മാറുകയും ചെയ്യുന്നു.



Comments