നാലുകെട്ട് - എം. ടി. വാസുദേവന്‍നായര്‍
ജീവിത യാഥാര്‍ത്ഥ്യത്തില്‍ അകപ്പെട്ട് സ്വന്തം മാര്‍ഗ്ഗം സ്വയം കണ്ടെത്തിയ യുവാവിന്‍റെ കഥ. അപ്പുണ്ണി എന്ന ബാലനിലൂടെ കഥ ആരംഭിക്കുന്നു. അപ്പുണ്ണി യുവത്വത്തിന്‍റെ കൊടുമുടിയില്‍ എല്ലാം നേടിയെടുത്ത് ജീവിതവിജയം നേടിയതോടെ നോവല്‍ അവസാനിക്കുന്നു. നാലുകെട്ടിന്‍റെ മഹത്വത്തില്‍ ജനിച്ചുവളര്‍ന്ന അവന്‍റെ അമ്മ പാവപ്പെട്ട ഒരാള്‍ക്കൊപ്പം ജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്‍റെ മരണശേഷം ജീവിതം വഴിമുട്ടുകയും വീട്ടുവേല ചെയ്ത് മകനെ വളര്‍ത്തുകയും ചെയ്യുന്നു. ശങ്കരന്‍ നായര്‍ അവരുടെ ജീവിതത്തിലേക്ക് എത്തുന്നതോടെ മകന്‍ അമ്മയെ ഉപേക്ഷിക്കുന്നു. തുടര്‍ന്ന് അവര്‍ സ്വന്തം ജീവിതം പടുത്തുയര്‍ത്തുന്നു. അതില്‍ അവന്‍ വിജയം കണ്ടെത്തതുന്നതിലൂടെ നോവല്‍ അവസാനിക്കുന്നു.
Comments
Post a Comment