എന്‍മകജെ - അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്ടുള്ള ദുരിതഭൂമിയായ എന്‍മകജെ യുടെ അവസ്ഥയെ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ നോവല്‍. മനുഷ്യന്‍റെ  സ്വാര്‍ത്ഥ മനോഭാവത്തില്‍നിന്ന് രക്ഷപെട്ട് നീലകണ്ഠനും ദേവയാനിയും തങ്ങളുടേതായ ഒറ്റപ്പെട്ട ജീവിതം നയിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ എന്‍ മകജെ യുടെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഏന്മകജെ എന്ന പ്രദേശത്തു എൻഡോസൾഫാൻ എന്ന കൊടും വിഷം നൽകിയ അനുഭവം, യാഥാര്‍ത്ഥ്യമായി നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊടും വിപത്തിന്‍റെ നേര്‍കാഴ്ചയാണ് ഈ നോവൽ. 
ലോകത്തിൽ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യഅവകാശമുള്ളവയാണ്. അധികാരത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുന്നവര്‍ സ്വാര്‍ത്ഥരായി മാറുന്നതില്‍നിന്നുമാണ് ഇത്തരം ദുരിതങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നത്.

Comments