അബീശഗിന്‍ - ബെന്യാമിന്‍

'അബീശഗിന്‍' എന്ന പ്രണയത്തെ പകര്‍ന്നുനല്‍കുന്ന ബെന്യാമിന്‍റെ മനോഹരമായ നോവല്‍. പ്രണയം എന്ന വികാരത്തെ അനുഭവിക്കുന്നത് മാനസ്സികമായാണ് ശരീരത്തിനപ്പുറം ഹൃദയങ്ങളെ പരസ്പരം തൊട്ടുണര്‍ത്തുന്ന തീവ്ര വികാരം.
അബീശഗിന്‍ എന്ന പെണ്‍കുട്ടിയോട് ശലോമോന് തോന്നിയ അനുരാഗം അയാളുടെ മരണക്കിടക്കയില്‍പോലും ശക്തമായി നിലകൊള്ളുന്നു. മരണത്തിനുപോലും അകറ്റാന്‍ സാധ്യമല്ലാത്ത സുന്ദരവികാരം അത് ഒന്നുമാത്രം. എക്കാലവും നിലകൊള്ളുന്ന 'പ്രണയം' മാത്രം.
"മലയാളിയുടെ മനസ്സില്‍ പ്രണയം പൂത്തുലയുന്ന കാലംവരെ നിലനില്‍ക്കുന്ന രചനയാണ് അബീശഗിന്‍. കഥാലോകത്ത് ടി പത്മനാഭന്‍റെ 'ഗൌരി'യാണ് മലയാളിയെ അതിശയിപ്പിച്ച പ്രണയ വിസ്മയം. നോവല്‍ സാഹിത്യത്തില്‍ ബെന്യാമിനാണ് ആ ദൌത്യം ഏറ്റെടുത്തത്."
ബെന്യാമിന്‍, ചരിത്രത്തിന്‍റെ വിസ്മൃതിയില്‍നിന്ന് ചാരം തട്ടിമാറ്റി അഭീശഗിനെ ഓര്‍ത്തതിന് ഒരായിരം നന്ദി.
പ്രതാപന്‍.....

Comments