ഉമ്മാച്ചു - ഉറൂബ്

ത്രികോണ പ്രണയത്തിന്‍റെ അത്ഭുത കഥകളെ വിവരിച്ച് വായനക്കാരില്‍ ആകാംക്ഷ സൃഷ്ടിക്കുന്ന മഹത്തരമായ നോവലാണ് ഉമ്മാച്ചു. മായനെ മനസ്സുനിറയെ സ്നേഹിക്കുകയും ബീരാന്‍റെ ഭാര്യയാകേണ്ടിവരുകയും ചെയ്യുന്ന ഉമ്മാച്ചുവിന്‍റെ മാനസ്സിക സംഘര്‍ഷങ്ങള്‍ നോവലില്‍ വ്യക്തമായി അടയാളപ്പെടുത്തുന്നു.ബീരാന്‍റെ മകനെ പ്രസവിക്കുകയും ശേഷം മായന്‍ ബീരാനെ വധിച്ച് ഉമ്മാച്ചുവിനെ സ്വന്തമാക്കുകയും ചെയ്യുന്നതോടെ നോവല്‍ സംഘര്‍ഷഭരിതമാകുന്നു. തുടര്‍ന്ന് മായന്‍റെ രണ്ട് മക്കളെ പ്രസവിക്കുകയും അബ്ദുവെന്ന ബീരാന്‍റെ മകനെ അവര്‍ക്കൊപ്പം വളര്‍ത്തുകയും ചെയ്യുന്നു. തന്‍റെ പിതാവിന്‍റെ ഘാതകനാണ് മായന്‍ എന്ന തിരിച്ചറിവുള്ള അബ്ദു അയാളെ എക്കാലവും നിഷേധിക്കുന്നു. ഒടുവില്‍ മായന്‍ മരണമടയുന്നു. അബ്ദുവും സഹോദരങ്ങളും പിരിയുന്നു. അബ്ദു തന്‍റെ ബാല്യകാല സഖിയെ വിവാഹം ചെയ്യുന്നു. തുടര്‍ന്ന് നോവല്‍ അന്ത്യത്തിലേക്ക് എത്തുന്നു.

Comments